Home » Blog » kerala Max » വിധി ഉടൻ അറിയാം… വോട്ടെണ്ണൽ തുടങ്ങി…
election

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആകാംക്ഷാഭരിതമായ വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്തുടനീളം 43 സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടുകൾ എണ്ണുന്നത്. ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഇതിന് ശേഷം 8:30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാൻ തുടങ്ങുന്നതോടെ ആദ്യ സൂചനകൾ ലഭ്യമാകും. ഓരോ റൗണ്ടിലും 12 മുതൽ 14 വരെ ബൂത്തുകൾ എണ്ണുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. പരമാവധി 20 റൗണ്ടുകൾ കൊണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ രണ്ട് മുതൽ മൂന്ന് വരെ കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ വികേന്ദ്രീകരിച്ചിട്ടുണ്ട്.

ഫലങ്ങൾ

L D F : 57

U D F : 56

N D A : 2