വിദ്യാർത്ഥിനിയ്ക്ക് നേരെ പീഡനം; കണ്ണൂർ സർവകലാശാല അധ്യാപകൻ പിടിയിൽ

കണ്ണൂർ: വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലാണ് സംഭവം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ ലോഡ്ജിലും അധ്യാപകന്റെ ചേമ്പറിലുമെത്തിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവേഷക വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. വിദ്യാർത്ഥിനി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ധർമടം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *