തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാലോകത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ് തൃഷ കൃഷ്ണൻ-വിജയ് ബന്ധത്തെ പറ്റിയുള്ള പുതിയ വിവാദങ്ങൾ. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നീല പട്ടുസാരിയണിഞ്ഞ് എത്തിയ തൃഷ ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി മാറി. പിന്നീട് അതേ വേഷത്തിലെ ചിത്രങ്ങളും “The love is always louder” എന്ന കുറിപ്പും ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ സജീവമായി.
വിജയ്‌യുടെ ഭാര്യയും മക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ചിലർ തൃഷയുടെ സാന്നിധ്യത്തെ വിമർശിച്ചത്. അതേസമയം, ആരാധകർ ഇത് വെറും സൗഹൃദവും പിന്തുണയുമാണെന്നാണ് വാദിക്കുന്നത്. നടി ലിസി അടക്കമുള്ള നിരവധി താരങ്ങൾ തൃഷയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും, കമന്റ് വിഭാഗം കൂടുതലായും വിജയ്–തൃഷ ബന്ധത്തിന്റെ ചർച്ചകളിലേക്കാണ് വഴിമാറിയത്.
കൂടാതെ, വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ തൃഷ പങ്കുവെച്ച പോസ്റ്റും വിജയ്ക്കുള്ള പിന്തുണയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിലുള്ള വിസിൽ ശബ്ദമാണ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ തൃഷ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വിജയ്‍യുടെ വീട്ടിലെത്തിയാണ് നടി സന്തോഷം പങ്കുവച്ചത്.
