Home » Blog » kerala Max » വാൽപ്പാറ വാഹനാപകടം: മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്
valppara-680x450

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ അർധരാത്രി 12 മണിയോടെ ആരംഭിച്ച നടപടികൾ പുലർച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനം നടക്കും.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാൽപ്പാറ ചുരത്തിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് വാൻ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. വിദ്യാലയത്തിലെ പ്രധാനാധ്യാപിക അജിത ഉൾപ്പെടെ അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.