വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട : പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്. ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ഇന്നലെ രാത്രി 10 മണിക്ക് ശേഷം പത്തനംതിട്ട കൊന്നമൂട്ടിലായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിൽ ജസ്റ്റിൻ ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഓമല്ലൂർ സ്വദേശി ജോബിൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. ജോബിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അടൂർ സ്വദേശി സുബിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *