Home » Blog » Kerala » “വാശിയായാൽ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല, പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു, ഇപ്പോഴും ഞങ്ങളെ ഉപദ്രവിക്കുന്നുണ്ട്, മരണം വരെ പോരാടും”; ഗുരുതര ആരോപണങ്ങളുമായി മഹേശന്റെ ഭാര്യ ഉഷാദേവി
5

ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും തങ്ങളെ ഉപദ്രവിക്കുകയാണെന്ന് കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ഭാര്യ ഉഷാദേവി. വാശിയായാൽ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല. നിലവിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു, ഒരു രീതിയിലും അന്വേഷണം മുന്നോട്ടു പോയിട്ടില്ല.

വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. വി.എം സുധീരൻ വിഷയത്തിൽ കൃത്യമായി ഇടപെട്ടുവെന്നും ഉഷാദേവി പറഞ്ഞു. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ സർക്കാരിൽ വിശ്വാസമുണ്ടെന്നും ഉഷാദേവി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് ഇപ്പോഴും ഉപദ്രവം ഉണ്ടാകാറുണ്ട്. മരണം വരെ പോരാടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാശിയായാൽ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല. വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. സംഭവവുമായി ബന്ധപ്പെട്ട പരാതി പറയാൻ പോയപ്പോൾ മഹേശനെ വെള്ളാപ്പള്ളി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഉഷാദേവി പറഞ്ഞു. മഹേശനെ യൂണിയൻ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.