വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ സ്ത്രീ പ്രവേശിച്ചു; ദേവസ്വം മന്ത്രിക്ക് പരാതി

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ സ്ത്രീ പ്രവേശിച്ചു. ഇന്നലെ പുലർച്ചെയാണ് ക്ഷേത്രജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്ത്രീ ശ്രീകോവിലിൽ കയറിയത്. ശ്രീകോവിലിലുണ്ടായിരുന്ന മേൽശാന്തിയാണ് പിന്നിൽ സ്ത്രീ നിൽക്കുന്നത് കണ്ടത്.

ശ്രീകോവിലിനുള്ളിൽ സ്ത്രീയെ കണ്ടതോടെ മേൽശാന്തി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വനിതാ പൊലീസെത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.

മാനസിക പ്രശ്‌നമുള്ള സ്ത്രീയാണ് കടന്നതെന്നാണ് സൂചന. വഴിപാടിന് പണമടച്ചാണ് സ്ത്രീ എത്തിയത്. ഇവരെ ശ്രീകോവിലിൽ നിന്നും മാറ്റിയതിന് ശേഷം ക്ഷേത്രത്തിൽ പുണ്യാഹം തളിച്ചു.

സംഭവത്തിൽ തൃശൂർ സ്വദേശി ഡോ. ബാലസുബ്രഹ്മണ്യം ദേവസ്വം മന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *