Your Image Description Your Image Description

വാഹന ഉടമകൾക്ക് പാർക്കിംഗ് ഒരു തലവേദന തന്നെയാണ്. ഇപ്പോഴിതാ ഇതിന് ഒരു പരിഹാരമായിരിക്കുന്നു.പാര്‍ക്ക് ചെയ്യുന്നവര്‍ക്കും തടസ്സം നേരിടുന്നവര്‍ക്കും രക്ഷയായിരിക്കുന്നത് ടെക്നോപാര്‍ക്കിലെ റിച്ച് ഇന്നൊവേഷന്‍ ടെക്നോളജി വികസിപ്പിച്ച ‘ലെറ്റ് മി ഗോ’ ആപ്പ് ആണ്.ഗതാഗത തടസ്സം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമയെ ഉടന്‍ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.

തെറ്റായി പാർക്ക് ചെയ്‌ത വാഹനങ്ങളുടെ ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്താണ് ഇതുവരെ വിവരം കൈമാറിയിരുന്നുവെങ്കിലും, അതൊരു അശാസ്ത്രീയ രീതിയായിരുന്നു. എന്നാല്‍ ‘ലെറ്റ് മി ഗോ’ വഴിയായി വാഹനത്തിന്റെ നമ്പര്‍ സെര്‍ച്ച് ചെയ്താല്‍ ഉടമയുടെ പേര്, നമ്പര്‍ എന്നിവ ലഭിക്കും. സുരക്ഷയ്ക്കായി മൊബൈല്‍ നമ്പര്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആപ്പിലൂടെ തന്നെ നേരിട്ട് സന്ദേശം അയക്കാനോ ഫോണ്‍ ചെയ്ത് വിവരമറിയിക്കാനോ സാധിക്കും. വാഹനത്തിന്റെ ചിത്രം ഉൾപ്പടെ അയക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു മേന്മ.

www.letmegoo.com വഴിയോ ആപ് സ്റ്റോറുകളിലൂടെയോ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. റിച്ച് ഇന്നൊവേഷന്‍ ടെക്നോളജിയുടെ സിഇഒ റിചിന്‍ ചന്ദ്രനാണ് ഈ ആശയത്തിന് പിന്നിൽ. ടെക്നോപാര്‍ക്കിലെ പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്താനെന്ന ലക്ഷ്യത്തോടെയാണ് ആശയം ഉയര്‍ന്നുവന്നത്. പിന്നീട് ഇന്ത്യയിലെ എല്ലായിടത്തും പ്രയോജനപ്പെടുത്താനാകുന്ന രീതിയില്‍ ആപ്പ് വികസിപ്പിച്ചു. എന്നാല്‍, ഈ സേവനം ലഭ്യമാകുന്നത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രമാണ്.

അടുത്ത ഘട്ടത്തില്‍ അടുത്തുള്ള സര്‍വീസ് സ്റ്റേഷനുകള്‍, പാര്‍ക്കിങ് സ്ലോട്ടുകള്‍ എന്നിവയുടെ ലൊക്കേഷന്‍ പിന്‍ ചെയ്ത് പാര്‍ക്ക് ചെയ്ത വാഹനത്തെ അതിവേഗം കണ്ടെത്താനുള്ള സംവിധാനവും ‘ലെറ്റ് മി ഗോ’യിൽ ഉള്‍പ്പെടുത്തും

Related Posts