റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ അലക്കിയും കുളിച്ചും യുവാവിന്റെ വേറിട്ട പ്രതിഷേധം

പാലക്കാട്: പാലക്കാട് പപ്പടിപ്പടിയിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ്‌ നന്നാക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ച് യുവാവ്. റോഡിലെ ചെളിവെള്ളത്തിൽ കുളിച്ചാണ് ഇയാൾ സർക്കാരിനോടുള്ള പ്രതിഷേധം അറിയിച്ചത്. പരാതികൾ പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതികൾ വേറെ. പാലക്കാട് ജില്ലയിലെ പ്രഭാപുരം പപ്പടിപ്പടി റോഡിന്റെ തകർച്ചയിലാണ് യുവാവ് പ്രതിഷേധം അറിയിച്ചത്.

പപ്പടിപ്പടി സ്വദേശി സുബൈറാണ് റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ അലക്കിയും കുളിച്ചും തന്റെ പ്രതിഷേധം അറിയിച്ചത്കു ലിക്കല്ലൂർ പഞ്ചായത്തിലെ പപ്പടിപ്പടി റോഡ് മൂന്ന് വർഷമായി പൊട്ടി തകർന്ന നിലയിലാണ്. പലപ്പോഴും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇപ്പോൾ മഴ കനത്തതോടെ ചെളി കൂമ്പാരമായ അവസ്ഥയിലാണ് റോഡിന്റെ ഗതി. ഇരുചക്ര വാഹനങ്ങൾ വളരെ പണിപ്പെട്ടാണ് റോഡിലൂടെ പോകുന്നത്. പരാതികളുമായി ചെല്ലുമ്പോൾ നടപടി ഉണ്ടാക്കാമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ആരും തിരിഞ്ഞ് നോക്കുന്നില്ല.

നല്ല വൃത്തിയുള്ള വസ്‌ത്രം ധരിച്ച് ജോലിക്കു പോകാൻ ഇറങ്ങിയാലും ഈ റോഡിലൂടെ പോയാൽ ആകെ ചെളി നിറഞ്ഞ അവസ്ഥയിലാകുമെന്നും നല്ല വസ്ത്രമിട്ടു കുളിച്ചൊരുങ്ങി വരുന്നിൽ പിന്നെന്ത് കാര്യമെന്നാണ് നാട്ടുകാർ അധികൃതരോട് ചോദിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സുബൈർ നടത്തിയ പ്രതിഷേധം. റോഡിന്റെ പണി പൂർത്തിയാകുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നാണ് സുബൈർ പറയുന്നത്. നാട്ടുകാരും സുബൈറിന് പിന്തുണയായി രംഗത്ത് എത്തിയിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *