റിലീസ് ദിനത്തിലെ ടിക്കറ്റ് നിരക്ക് 20 രൂപ, 10 രൂപ: ഞെട്ടിച്ച് ബോളിവുഡ് പടം

മുംബൈ: രാജ്കുമാർ റാവുവും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളിൽ എത്തുന്ന റൊമാന്റിക് കോമഡി ചിത്രം ഭൂൽ ചുക് മാഫ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റർ റിലീസ് കരാറിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിന് നിർമ്മാതാക്കളായ മാഡോക്ക് ഫിലിംസ്, തീയറ്റര്‍ ശൃംഖല പിവിആറുമായി നിയമയുദ്ധം തന്നെ നടത്തി.

ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചതോടെ ഭൂൽ ചുക് മാഫ് നേരിട്ട് ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന് മാഡോക്ക് ഫിലിംസ് അറിയിച്ചിരുന്നു. എന്നിരുന്നാലും, പിവിആര്‍ ഇത് കരാർ ലംഘനമാണെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്യുകയായിരുന്നു.

പിന്നാലെ നേരത്തെ ഇരു കക്ഷികളും സമ്മതിച്ചതുപോലെ സിനിമയുടെ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കോടതി ഉത്തരവിട്ടു. എന്നാല്‍ ചിത്രം തീയറ്ററില്‍ എത്തും മുന്‍പ് നിര്‍മ്മാതാക്കള്‍ വന്‍ പണിയാണ് തീയറ്ററുകള്‍ക്ക് കൊടുത്തത് എന്നാണ് വിവരം. ചിത്രത്തിന് മോശം മുൻകൂർ ബുക്കിംഗാണ് ലഭിച്ചത്. ഇപ്പോൾ, ഭൂൽ ചുക് മാഫ് തിയേറ്ററുകളിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ടിക്കറ്റിന് നിർമ്മാതാക്കൾ വൻ ഓഫര്‍ ഇട്ടിരിക്കുകയാണ് എന്നാണ് വിവരം.

More From Author

Leave a Reply

Your email address will not be published. Required fields are marked *