രേഷ്മ വിവാഹതട്ടിപ്പ് നടത്തുന്നത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല

തിരുവനന്തപുരം: വിവാഹ തട്ടിപ്പിന് അറസ്റ്റിലായ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. എ​റ​ണാ​കു​ളം​ ​ഉ​ദ​യം​പേ​രൂ​ർ​ ​മ​ണ​ക്കു​ന്നം​ ​ഇ​ല്ല​ത്തു​പ​റ​മ്പി​ൽ​ ​കോ​ര​യ​ത്ത് ​ഹൗ​സി​ൽ​ ​രേ​ഷ്മ​ തന്റെ ഭർത്താക്കന്മാരുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. ബീഹാറിൽ സ്കൂൾ അധ്യാപികയാണെന്നാണ് യുവതി എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ജോലിക്കായി ബീഹാറിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങുന്ന രേഷ്മ നേരേ പോകുന്നത് അടുത്ത വിവാഹത്തിന് മണവാട്ടിയാകാനാണ്.

അടുത്ത ഭർത്താവിനെ സ്വീകരിച്ചാലും യുവതി പഴയ ഭർത്താക്കന്മാരുടെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ലത്രെ. ഫോണിലൂടെ തന്റെ എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരുമായി രേഷ്മ ബന്ധം പുലർത്തിയിരുന്നു. മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ചാണ് രേഷ്മ ഭർതൃവീടുകളിലേക്ക് ഫോൺ വിളിച്ചിരുന്നത്. അതേസമയം, രേഷ്മയ്ക്കെതിരെ ഇതുവരെയും മറ്റാരും പരാതിയുമായി രം​ഗത്തെത്തിയിട്ടില്ല.

രേ​ഷ്മ​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​വാ​ഹ​ ​ത​ട്ടി​പ്പി​നി​ര​യാ​യ​വ​രെ​പ്പ​റ്റി​യും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​കയാണ് ആര്യനാട് പൊലീസ്. ​ 2014​ൽ​ ​ആ​ദ്യം​ ​വി​വാ​ഹം​ചെ​യ്ത​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​മു​ത​ൽ​ ​തൊ​ടു​പു​ഴ,​ ​കോ​ട്ട​യം,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​വാ​ള​കം,​ ​വൈ​ക്കം,​കൊ​ല്ലം,​തി​രു​വ​ന​ന്ത​പു​രം,​തി​രു​മ​ല,​ആ​ര്യ​നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​രെ​പ്പ​റ്റി​യു​ള്ള​ ​വി​വ​ര​ങ്ങ​ളാ​ണ് ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും​ ​പ​രി​ശോ​ധി​ക്കും.​ ​ഇത്രയും പേരെ രേഷ്മ ഒരേസമയം വിവാഹത്തിൽ കുരുക്കി തട്ടിപ്പ് നടത്തിയത് എന്തിനെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇ​വ​ർ​ക്ക് ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും​ ​അ​ന്വേ​ഷി​ക്കും.

പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വി​വാ​ഹ​ ​പ​ര​സ്യം​ ​ന​ൽ​കു​ന്ന​ ​ഗ്രൂ​പ്പി​ലെ​ ​ന​മ്പ​റു​ക​ളി​ലേ​യ്ക്ക് ​അ​മ്മ​യെ​ന്ന​ ​പേ​രി​ൽ​ ​വി​ളി​ക്കു​ന്ന​ത് ​രേ​ഷ്മ​യാ​ണോ​ ​മ​റ്റാ​രെ​ങ്കി​ലു​മാ​ണോ​യെ​ന്ന​തും​ ​ പൊലീസ് പ​രി​ശോ​ധി​ക്കുന്നുണ്ട്. വ​നി​താ​ ​ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡി​ലു​ള്ള​ ​രേ​ഷ്മ​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​യും​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ഇ​തി​നാ​യി​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കു​മെ​ന്ന് ​ആ​ര്യ​നാ​ട് ​എ​സ്.​എ​ച്ച്.​ഒ​ ​വി.​എ​സ്.​അ​ജീ​ഷ് ​പ​റ​ഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *