രാഹു നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ഇവയാണ്…

അശുഭകരവും പിടികിട്ടാത്തതുമായ ഒരു ഗ്രഹമായിട്ടാണ് ജ്യോതിഷികൾ രാഹുവിനെ കണക്കാക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ പ്രധാന പങ്ക് വഹിക്കുന്നതും രാഹുവാണ്. രാഹുവിന്റെ ശുഭകരമായ സ്ഥാനം പരമദരിദ്രനെ പോലും സമ്പന്നനാക്കാൻ തക്ക ശക്തിയുള്ളതാണ്.

ലൗകിക മോഹങ്ങൾ, സന്തോഷം, മായ, വിജയം മുതലായവയുടെ ഘടകമായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. അത് ശക്തമാകുമ്പോൾ വ്യക്തി ബുദ്ധിമാനാകുന്നു. ഇപ്പോഴിതാ, ജ്യതിഷപ്രകാരം കഴിഞ്ഞ മാസം രാഹു അതിന്റെ രാശി മാറിയിരിക്കുകയാണ്. രാഹു കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുന്നു. ശനിയാണ് ഈ രാശിയുടെ അധിപൻ. 18 മാസം രാഹു ഇവിടെ തുടരും. ഈ സമയം രാഹുവിന്റെ സ്വാധീന ഫലമായി ചില രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. അത് ആരൊക്കെയെന്നും അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും നമുക്ക് നോക്കാം..

മിഥുനം: ഇവർക്ക് ഈ സമയം ഗുണകരമായിരിക്കും. തൊഴിലില്ലായ്മ ഇല്ലാതാക്കും, വരുമാനം വർദ്ധിക്കും, കടബാധ്യതയിൽ നിന്ന് മുക്തി, ഭൗതിക സുഖങ്ങളുടെ പ്രയോജനം, ബിസിനസ് വികസിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം.

ധനു: ഇവർക്കും രാഹുവിന്റെ ഈ ചലനം അനുകൂലമായിരിക്കും. ബഹുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റം, ആഗ്രഹങ്ങൾ സഫലമാകും, അറിവും ജ്ഞാനവും വർദ്ധിക്കും, ആത്മവിശ്വാസം വർദ്ധിക്കും, മാനസിക സമ്മർദ്ദം ഇല്ലാതാകും.

കന്നി: ഇവർക്കും രാഹുവിന്റെ സംക്രമണം ശുഭകരമായിരിക്കും. 2026 വരെ ഇതിന്റെ നേട്ടം ഇവർക്ക് ഉണ്ടാകും. ബിസിനസ് വ്യാപിക്കും, ലാഭം വർദ്ധിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. വിവാഹ സാധ്യതകൾ ഉണ്ട്. ഊർജ്ജസ്വലതയും ആത്മവിശ്വാസവും വർദ്ധിക്കും.

ഇടവം: ഇടവ രാശിക്കാർക്ക് പാപഗ്രഹമായ രാഹുവിന്റെ സ്പെഷ്യൽ അനുഗ്രഹം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും, ശമ്പള വർദ്ധനവ് ഉണ്ടായേക്കാം, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ജോലി അന്വേഷണവും പൂർത്തിയാകും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.

More From Author

Leave a Reply

Your email address will not be published. Required fields are marked *