
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്. 9.50 രൂപയാണ് കൂടിയത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്.
19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
