രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 3758 ആയി

ഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 3758 ആയി. 363 പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. 383 പേർ രോഗമുക്തരായി. കർണാടകയിൽ ചികിത്സയിലിരുന്ന ഒരാൾ മരിച്ചു.

മഹാരാഷ്ട്രയിൽ 485 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹി (436), ഗുജറാത്ത് (320), കർണാടക (238), പശ്ചിമബംഗാൾ (287), ഉത്തർപ്രദേശ് (149), തമിഴ്നാട് (199) എന്നിങ്ങനെയാണ്‌ മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗവ്യാപനത്തിന്‌ കാരണം ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *