Home » Blog » kerala Max » രാജേഷ് വാര്യരെ ഫെഡറല്‍ ബാങ്കിന്റെ  ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിൽ അഡീഷ്ണൽ ഡയറക്ടറായി നിയമിച്ചു
5
ആലുവ: ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 1949, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായി, ഫെഡറല്‍ ബാങ്ക് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അഡീഷണല്‍ ഡയറക്ടറായി (നോണ്‍-എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍) രാജേഷ് വാര്യരെ നിയമിച്ചു. നോമിനേഷന്‍, റീമ്യൂണറേഷന്‍, എത്തിക്സ് ആന്‍ഡ് കോമ്പന്‍സേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നു(ഒക്ടോബര്‍ 16) ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ നിയമനത്തിന് അംഗീകാരം നല്‍കി. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന  നീയമനത്തിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്കായിരിക്കും.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ലിസ്റ്റിംഗ് റെഗുലേഷന്‍സിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അടുത്ത ജനറല്‍ ബോഡി യോഗത്തിലോ നിയമന തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളിലോ ഈ നിയമനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടുന്നതാണ്.
ഫെഡറല്‍ ബാങ്കിന്റെ നിലവിലെ മറ്റ് ഡയറക്ടര്‍മാരുമായോ കീ മാനേജീരിയല്‍ ജീവനക്കാരുമായോ രാജേഷ് വാര്യരെ യാതൊരുവിധ കുടുംബബന്ധങ്ങളുമില്ല. കൂടാതെ, സെബിയുടെയോ മറ്റ് അധികാരികളുടെയോ ഉത്തരവ് പ്രകാരം ഡയറക്ടര്‍ പദവി വഹിക്കുന്നതില്‍ നിന്ന് ഇദ്ദേഹത്തെ വിലക്കിയിട്ടില്ലെന്നും ബാങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബാങ്കിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ ബാങ്കിംഗ്, ഭരണപരിചയം വലിയ കരുത്തേകുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *