രഥയാത്രയ്ക്ക് കൊണ്ടുവന്ന 18 ആനകളിൽ ഒന്ന് ഇടഞ്ഞ് പരിഭ്രാന്തി പരത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ രഥയാത്ര നടക്കുന്നതിനിടെ ഇടയില്‍ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. സംഭവത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. രഥയാത്രയിൽ എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനകളില്‍ ഒന്നാണ് ഇടഞ്ഞ് ആളുകള്‍ക്കിടയിലേക്ക് ഓടിയത്. ഇടുങ്ങിയ വഴികളിലൂടെ രഥം എഴുന്നള്ളിക്കുമ്പോള്‍ ആണ് സംഭവം. രഥയാത്രയിൽ എഴുന്നള്ളിക്കാനായി കൊണ്ടുവന്ന പതിനെട്ട് ആനകളിൽ ഒന്നാണ് ഇടഞ്ഞത്. ആനയെ പിന്നീട് മയക്കുവെടി വെച്ച് തളച്ചു. ബാക്കിയുള്ള പതിനേഴ് ആനകളെയും കൊണ്ടാണ് രഥയാത്ര തുടർന്നത്.

വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഭക്തര്‍ ഈ വഴികളില്‍ പലസ്ഥലത്തായി ഇടംപിടിച്ചിരുന്നു. ഇങ്ങനെ കൂട്ടംകൂടി നിന്നവര്‍ക്കിടയിലേക്ക് ആണ് ആന ഓടിയത്. ആന ഇടഞ്ഞത് കണ്ട ആളുകള്‍ പല വഴികളിലൂടെ ചിതറി ഓടി. ഇതിനിടെ പാപ്പാന്റെ നിയന്ത്രണം വിട്ട ഒരാന ആളുകള്‍ക്കിടയിലൂടെ മറ്റ് വഴിയിലേക്ക് ഓടുകയായിരുന്നു. ഇതിന്റെ പിറകെ മറ്റ് ആനകളും ഓടി.

148-ാമത്തെ രഥയാത്രയാണ് ഈ വര്‍ഷം നടക്കുന്നത്. രഥയാത്ര മഹോത്സവത്തിന്റെ ഭാഗമായി 400 വര്‍ഷം പഴക്കമുള്ള അലങ്കരിച്ച മൂന്ന് രഥങ്ങള്‍ എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. ജമല്‍പുറിലെ ക്ഷേത്രത്തിൽ നിന്ന് കാലത്ത് ആരംഭിക്കുന്ന യാത്ര 16 കിലോമീറ്റര്‍ സഞ്ചരിച്ച് രാത്രി എട്ട് മണിക്കാണ് തിരിച്ചെത്തുക. 14 -15 ലക്ഷം ആളുകൾ ഈ ആഘോഷചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്നാണ് കണക്ക്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കുടുംബവും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. രഥയാത്രയുമായി ബന്ധപ്പെട്ട് വഴികള്‍ സ്വര്‍ണച്ചൂൽ കൊണ്ട് വഴി വൃത്തിയാക്കുന്ന ‘പഹിന്ദ് വിധി എന്ന ചടങ്ങ് നിര്‍വഹിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ആണ്.

ഈ വര്‍ഷം രഥയാത്രയുമായി ബന്ധപ്പെട്ട് ആളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 23,800 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതുനു പുറമെ എ.ഐയുടെ സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *