Home » Blog » kerala Mex » യുദ്ധക്കെടുതിയിൽ കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി ലോക കേരളസഭ; പ്രതിപക്ഷത്തിന് മറുപടിയുമായി ജോൺ ബ്രിട്ടാസ്
John-Brittas-1-680x450

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ ലോക കേരളസഭ നിർണ്ണായക പങ്കുവഹിച്ചതായി ജോൺ ബ്രിട്ടാസ് എം.പി. ഇടത് സർക്കാരിന്റെ പദ്ധതിയെന്ന നിലയിൽ ലോക കേരളസഭയെ നിരന്തരം അവഗണിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾ കാണണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അസർബൈജാനിലെ ബാകുവിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്ത കുടുംബമാണ് വിമാനം വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് കറാച്ചിയിൽ കുടുങ്ങിയത്. ലോക കേരളസഭ അംഗമായ മണിക്കുട്ടൻ എടക്കാട്ടുവഴിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇവരെ സഹായിക്കാനായത്. മണിക്കുട്ടൻ വഴി നോർക്ക റൂട്സുമായി ബന്ധപ്പെടുകയും, തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ആദ്യം കൊളംബോയിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും സുരക്ഷിതമായി എത്തിക്കുകയായിരുന്നു. ജനക്ഷേമ പദ്ധതികളെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന സമീപനം പ്രതിപക്ഷം തിരുത്തണമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.