Home » Blog » kerala Max » യുഡിഎഫ് തരംഗം: ജനങ്ങൾക്ക് നന്ദി പറഞ്ഞ് സണ്ണി ജോസഫ്
sunny-680x450

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. വൻ ഭൂരിപക്ഷം നൽകിയ ജനങ്ങളോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നന്ദി രേഖപ്പെടുത്തി. ആദ്യ മൂന്ന് റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ യുഡിഎഫിന്റെ ലീഡ് നില 90 കടന്നത് വരാനിരിക്കുന്ന അഞ്ചുവർഷം കേരളം ആര് ഭരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 50 സീറ്റുകളിൽ താഴെ മാത്രമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. എൻഡിഎ രണ്ട് സീറ്റുകളിൽ തങ്ങളുടെ സ്വാധീനം അറിയിച്ച് മുന്നേറുന്നുണ്ട്. യുഡിഎഫിന്റെ ഈ വൻ മുന്നേറ്റം പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് പടർത്തിയിരിക്കുന്നത്.