Home » Blog » Kerala » യുഎഇയിൽ സ്വർണത്തിന് കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് വിലയിൽ വൻ വർധന
Gold-Prices-Today-24K-22K-18K-Gold-Rates-on-16-March-2026-in-Delhi-Mumbai-Bengaluru-Ahmedabad-and-Other-Cities

യുഎഇയിൽ സ്വർണവിലയിൽ തുടർച്ചയായ വർധന. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 532 ദിർഹമായാണ് ഇന്നത്തെ വില ഉയർന്നത്. കഴിഞ്ഞ ദിവസത്തെ 528.25 ദിർഹത്തിൽ നിന്ന് ഒറ്റയടിക്ക് 3.75 ദിർഹത്തിന്റെ വർധനയാണുണ്ടായത്. 22 കാരറ്റ് സ്വർണവില 492.50 ദിർഹത്തിലേക്കും എത്തിയിട്ടുണ്ട്. ഈ മാസം തുടക്കം മുതൽ സ്വർണവില ക്രമാതീതമായി ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസം കൊണ്ട് മാത്രം യുഎഇയിൽ സ്വർണവിലയിൽ 10 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

യുഎഇക്ക് പുറമേ കേരളത്തിലും സ്വർണവിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു പവന് ഒറ്റയടിക്ക് 2,440 രൂപ വർധിച്ച് 1,13,920 രൂപയിലെത്തി. ഗ്രാമിന് 305 രൂപ കൂടി 14,240 രൂപയാണ് ഇന്നത്തെ വിപണിവില. അതേസമയം, 24 കാരറ്റ് സ്വർണം ഒരു പവന് 2,664 രൂപ വർധിച്ച് 1,24,280 രൂപയായും ഉയർന്നു. ഗ്രാമിന് 333 രൂപ കൂടി 15,535 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *