മോഹൻലാൽ ചിത്രം ‘തുടരും’ ഉടൻ ഒ.ടി.ടിയിലെത്തും

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. കെ. ആർ. സുനിൽ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മോഹൻലാലിന്‍റെ കരിയറിലെ 360-മത്തെ സിനിമയാണിത്. ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ നിർത്തുന്ന ഗംഭീര ദൃശ്യാനുഭവമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *