മൂന്നര ടൺ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

സുൽത്താൻബത്തേരി: മുത്തങ്ങയിൽ ചെക്പോസ്റ്റിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച മൂന്നര ടൺ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.മാനന്തവാടി വാളാട് നൊട്ടൻ സഫീറി(36)നെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതിൽ സംശയംതോന്നിയ എക്സൈസ് പുറമേയുള്ള ചാക്കുകൾ മാറ്റി പരിശോധിച്ചപ്പോഴാണ് 3495 കിലോഗ്രാം നിരോധിതഉത്പന്നങ്ങൾ കണ്ടെത്തിയത്.

ലോഡിന് പുറംഭാഗങ്ങളിൽ 40 ചാക്ക് ബിയർ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളിലും 30 കിലോഗ്രാം വരുന്ന 50 ചണച്ചാക്കുകളിലുമായാണ് നിരോധിത ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *