മുട്ടുവേദനമുതൽ അസ്ഥി സംബന്ധമായ എല്ലാ വേദനകൾക്കും ഉത്തമ ഔഷധം

ഇന്ത്യയിലുടനീളം വളരുന്ന നിരവധി ഔഷധ​ഗുണങ്ങളുള്ള ഒരു കളസസ്യമാണ് കാട്ടുകടുക്. പുതുമഴ പെയ്യുമ്പോൾ ഇവ ധാരാളമായി പറമ്പുകളിൽ കിളിർത്തുവരുന്നു. നിരവധി ഇനങ്ങളിൽ കാട്ടുകടുക് കാണപ്പെടുന്നുണ്ടെങ്കിലും മഞ്ഞയും വെള്ളയുമാണ് ഔഷധങ്ങൾക്ക് ഉപയോ​ഗിക്കുന്നത്. വിരശല്ല്യം ,വയറുവീർപ്പ് ,വയറുവേദന ,മുറിവുകൾ ,അമിതവണ്ണം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ കാട്ടുകടുക് അഥവാ ആടുനാറിവേള ഉപയോഗിക്കുന്നു.

കേരളത്തിൽ ഇതിനെ നായ്ക്കടുക് ,അരിവാള തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു .ഈ ചെടിക്ക് ആടിന്റെ ഗന്ധമാണ് അതിനാലാണ് ആടുനാറിവേള എന്ന് പേര് വരാൻ കാരണം .ഇതേ അർത്ഥത്തിൽ സംസ്‌കൃതത്തിൽ അജഗന്ധ എന്ന പേരിൽ അറിയപ്പെടുന്നു .നാട്ടിൻപുറങ്ങളിൽ മുട്ടുവേദനയ്‌ക്ക്‌ ഒരു ഒറ്റമൂലിയായി ഈ സസ്യം വ്യാപകമായി ഉപയോഗിക്കുന്നു .അതിനാൽ കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇതിനെ മുട്ടുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നു .

കാട്ടുകടുക് ഔഷധഗുണങ്ങൾ .
അമിതവണ്ണം ,ഉദരകൃമി ,വ്രണം ,ദഹനക്കേട് ,രുചിയില്ലായ്‌മ ,വയറിളക്കം ,ചുമ ,ആസ്മ ,മലബന്ധം ,വയറുവേദന ,വാതരോഗങ്ങൾ,നടുവേദന ,മുട്ടുവേദന ,ചെവിവേദന അപസ്‌മാരം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ചെടിക്കും വിത്തിനും ഉദരകൃമികളെ നശിപ്പിക്കാനുള്ള കഴിവുണ്ട് . ഇല നീരിന് വയറുവേദന ശമിപ്പിക്കാനുള്ള കഴിവുണ്ട് .വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതരോഗങ്ങൾക്ക് ഉത്തമമാണ് .വിത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന സന്നിക്ക് ഫലപ്രദമാണ് .കാട്ടുകടുകിന് അണുനാശക ശക്തിയുണ്ട് .മണ്ണിലെ കീടങ്ങളെ നശിപ്പിക്കാൻ ഇതിനെ അടിവളമായി ഉപയോഗിക്കാറുണ്ട് .ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ മത്സ്യ വിഷമാണ് .

കാട്ടുകടുക് ചില ഔഷധപ്രയോഗങ്ങൾ .
കാട്ടുകടുകിന്റെ ഇല അരച്ച് പുറമെ പുരട്ടുന്നത് മുട്ടുവേദന ,വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീര് ,വേദന ,നടുവേദന ,തലവേദന എന്നിവയ്ക്ക് ഫലപ്രദമാണ് . ഇല ചതച്ച് മുട്ടിൽ വച്ച് കെട്ടുന്നത് മുട്ടുവേദന മാറാൻ മരുന്നാണ് .ഇപ്രകാരം കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ മുട്ടുവേദന പരിപൂർണ്ണമായും മാറും .കാട്ടുകടുകിന്റെ ഇലയും ഉഴുന്നും ചേർത്തരച്ച് നടുവിൽ പുരട്ടുന്നത് നടുവേദന മാറാൻ ഉത്തമമാണ് .ഇത് അസ്ഥി സംബന്ധമായ എല്ലാ വേദനകൾക്കും നല്ലതാണ് .കാട്ടുകടുകിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടുകയും ഇല ഞെരുടി മണപ്പിക്കുകയും ചെയ്‌താൽ തലവേദന, മൈഗ്രെയ്ൻ എന്നിവയ്ക്ക് ആശ്വാസം കിട്ടും .കാട്ടുകടുക് സമൂലം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നതും തലവേദന ,കൊടിഞ്ഞി തലവേദന എന്നിവ മാറാൻ നല്ലതാണ് .

കാട്ടുകടുകിന്റെ ഇലയുടെ നീര് 2 -3 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, ചെവിപഴുപ്പ് എന്നിവ മാറിക്കിട്ടും .ഇല എള്ളെണ്ണയിൽ കാച്ചി ചെവിയിൽ ഒഴിക്കുന്നതും ചെവിവേദനയ്ക്കും ചെവിപഴുപ്പിനും നല്ലതാണ് .ഈ എണ്ണ നെറ്റിയിലും നെറുകയിലും പുരട്ടുന്നത് ചെന്നിക്കുത്ത് മാറാനും നല്ലതാണ് .തലവേദന ,തലനീരിറക്കം ,ചെവിവേദന ,കാഴ്ച്ചക്കുറവ് എന്നിവയ്ക്ക് കാട്ടുകടുക് സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് ഉത്തമമാണ് .കാട്ടുകടുകിന്റെ ഇലയോ വിത്തോ അരച്ച് പുരട്ടുന്നത് വാതരോഗങ്ങൾ മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ് .

ശരീരത്തിൽ പരുക്കളുണ്ടായാൽ കാട്ടുകടുകിന്റെ ഇല അരച്ച് കുരുവിന്റെ മുകളിൽ പുരട്ടിയാൽ അവ പെട്ടന്ന് പഴുത്തുപൊട്ടി സുഖം പ്രാപിക്കും .ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾക്കും കാട്ടുകടുകിന്റെ ഇല അരച്ച് വെണ്ണയുമായി ചേർത്ത് പുരട്ടിയാൽ മുറിവുകൾ പെട്ടന്നു കരിയും .പഴുതാര ,തേൾ മുതലായവയുടെ വിഷം ഇല്ലാതാക്കാനും കാട്ടുകടുകിന്റെ ഇല അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടിയാൽ മതിയാകും .ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ മാറുന്നതിനും കാട്ടുകടുകിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ മതിയാകും ..

പ്രധിരോധശേഷി വർധിപ്പിക്കാൻ കാട്ടുകടുകിന്റെ ഇല വേവിച്ച് ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. കൂടിയ അളവിൽ കഴിച്ചാൽ വയറിളകാനുള്ള സാധ്യത ഉണ്ട് .അതിനാൽ കാട്ടുകടുക് ഉള്ളിലേക്ക് കഴിക്കാൻ ഔഷധമായി ഉപയോഗിക്കുമ്പോൾ അറിവുള്ള ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ മാത്രം വേണം ഉപയോഗിക്കാൻ .

വയറുവേദന ,വിരശല്ല്യം ,മലബന്ധം എന്നിവയ്ക്ക് കാട്ടുകടുക് സമൂലം കഷായം വച്ച് ഉപയോഗിക്കുന്നു .നെഞ്ചുവേദനയ്‌ക്ക്‌ കാട്ടുകടുകിന്റെ വേരിന്റെ കഷായം ഉപയോഗിക്കുന്നു .വയറിളക്കം ,വിളർച്ച എന്നിവയ്ക്ക് കാട്ടുകടുകിന്റെ ഇലക്കഷായം ഉപയോഗിക്കുന്നു .പനി വന്നുപോയതിനു ശേഷമുള്ള ശരീരക്ഷീണം മാറാൻ കാട്ടുകടുക് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 5 -10 മില്ലി ഉള്ളിലേക്ക് കഴിക്കാൻ ഉപയോഗിക്കുന്നു .കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയ്ക്ക് കാട്ടുകടുകിന്റെ ഇല ഇഞ്ചി നീരിൽ അരച്ച് കൽക്കണ്ടവും ചേർത്തുകൊടുക്കാറുണ്ട് .

More From Author

Leave a Reply

Your email address will not be published. Required fields are marked *