Home » Blog » Kerala » ‘മുഖ്യമന്ത്രി ചികിത്സയിലായതിനാൽ ദുരന്ത സ്ഥലം സന്ദർശിക്കാനാവില്ല’, പൂരം നടത്തിപ്പിൽ തീരുമാനം ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം; മന്ത്രി വി.എൻ. വാസവൻ
10

തൃശൂർ : മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വി.എൻ. വാസവൻ. എത്ര പേർ അപകടത്തിൽ പെട്ടു എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹാവശിഷ്ടം കൂടി ഇന്നത്തെ തിരച്ചിലിൽ കിട്ടി. ദുരന്തം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ലെന്നും വാസവൻ പറഞ്ഞു.

പൂരം നടത്തിപ്പിൽ തീരുമാനം നാളെയുണ്ടാകും. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. നാളെ നടക്കുന്ന യോഗത്തിനു ശേഷമായിരിക്കും പൂരം നടത്തിപ്പിൽ അന്തിമതീരുമാനം ഉണ്ടാകുക. പൂരം നടത്തിപ്പിൽ തീരുമാനമെടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും വാസവൻ പറഞ്ഞു.