തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഹവാല കേസിൽ ദുബായിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി നീക്കം. ദുബായിലെ ബന്ധപ്പെട്ട ഏജൻസികളോട് വിവരം തേടും. പിണറായി വിജയനും മുഹമ്മദ് റിയാസും പ്രതിയായ കേസിലാണ് ഇഡി നീക്കം.
2024 ജൂലൈ മുതൽ 2025 ജൂലൈ വരെ റിയാസ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഹവാല ഇടപാടുകൾ നടത്തിയെന്നാണ് ഇഡി ആരോപണം. ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെടുന്നു.
ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നൽകുന്ന ഡോക്യൂമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും. ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും.
