മാതാവിനെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ഉ​പ്പ​ള മ​ണി​മു​ണ്ട​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന മാതാവിനെ മ​ക​ൻ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഡ്രൈ​വ​റാ​യ മു​ഹ്സി​ന്‍ ആ​ണ് അ​മ്മ ഷ​മീം ബാ​നു​വി​നെ ആക്രമണം നടത്തിയത്.

മു​ഖ​ത്തും ക​ഴു​ത്തി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​മീം ബാ​നു ചി​കി​ത്സ​യി​ലാ​ണ്.ഉ​പ്പ​ള മ​ണി​മു​ണ്ട​യി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. മ​ക​ന്‍ മു​ഹ്സി​നെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​ഖ​ത്തെ പ​രി​ക്ക് ഗു​രു​ര​മാ​യ​തി​നാ​ല്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്.മാ​ന​സി​ക രോ​ഗി​യാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *