Home » Blog » kerala Max » മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം തൃശൂർ എംജി റോഡിൽ തുറന്നു
2

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തൃശ്ശൂർ എംജി റോഡ് ശങ്കരയ്യർ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സംസ്ഥാന കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവഹിക്കുന്നു. മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് റീട്ടെയിൽ ഹെഡ് (കേരള) അബ്ദുൽ ജലീൽ ആർ., സോണൽ ഹെഡ് ജാസിർ ടി., ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ വീരൻ കുട്ടി, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, തൃശൂർ എം.എൽ.എ രാജൻ ജെ. പല്ലന്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ മജീദ്, മാനേജിംഗ് ഡയറക്ടർ - ഇന്ത്യ ഓപ്പറേഷൻസ് ആഷർ ഒ., ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ. ഷറീജ് വി. എസ്., റീജണൽ ഹെഡ് സുബൈർ എം.പി., സോണൽ ഹെഡുമാരായ ജാസിർ ടി., ജാഫർ എം.പി. തുടങ്ങിയവർ സമീപം.

തൃശൂർ: ആഗോളതലത്തിൽ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്‌ലറും റെസ്പോൺസബിൾ ജ്വല്ലറുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം എംജി റോഡ് ശങ്കരയ്യർ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം സംസ്ഥാന കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവഹിച്ചു. ആഭരണ നിർമ്മാണം മുതൽ ആഭരണമായി ഉപഭോക്താക്കളിലേക്കെത്തുന്നതു വരെ നിർമ്മാണപ്രക്രിയകൾ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കി വരുന്ന മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തികൾ സമൂഹത്തിന് ഏറെ ഉപകാരപ്രദമാകുമെന്നും, കൂടുതൽ സ്ഥാപനങ്ങൾ സിഎസ്ആർ പ്രവർ‍ത്തനങ്ങളിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ എം.എൽ.എ രാജൻ ജെ. പല്ലന്‍, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൗൺസിലർ സുനിത വിനോദ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്ടർ-ഇന്ത്യ ഓപ്പറേഷൻസ് ആഷർ ഒ., ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അബ്ദുൾ മജീദ്, വീരൻ കുട്ടി, ഷറീജ് വി. എസ്., സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് ഷഫീഖ് വി.എസ്., കോർപ്പറേറ്റ് റീട്ടെയിൽ ഹെഡ് (കേരള) അബ്ദുൽ ജലീൽ ആർ., റീജണൽ ഹെഡ് (കേരള) സുബൈർ എം. പി., സോണൽ ഹെഡുമാരായ ജാസിർ ടി., ജാഫർ എം.പി., എന്നിവരും രാഷ്ട്രീയ- സാമൂഹിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അർഹരായ കുട്ടികൾക്കുള്ള സിഎസ്ആർ സ്കോളർഷിപ്പ് ചെക്ക് വിതരണവും, ഷോറൂമിലെ ആദ്യവിൽപ്പനയും നടന്നു.

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പുറമെ ഡെയ്ലി വെയർ ഉപയോഗത്തിനും അനുയോജ്യമായ ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മലബാർ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള വിപണിയാണ് തൃശൂർ.  ഉപഭോക്താക്കൾക്ക് മികച്ച ഡിസൈനുകളും സേവനങ്ങളും നൽകുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ആഭരണ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിൽ കൂടുതൽ വിശാലവും ആധുനികവുമായ സൗകര്യങ്ങളോടെയാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനികത്തനിമയും പരമ്പരാഗത ശൈലിയും സമന്വയിച്ച ആഭരണങ്ങളുടെ അതിവിപുല ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ആഭരണ പ്രേമികളുടെ അഭിരുചിക്കനുസൃതമായി സ്വര്‍ണ്ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്‌സ്, പോള്‍ക്കി, ജെംസ്റ്റോണുകൾ എന്നിവയുടെ ശേഖരവും ഷോറൂമിലുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രത്യേക വിഭാഗം, ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വിദഗ്ധ സേവനം, ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ഡിസൈൻ സ്റ്റുഡിയോ, മികച്ചതും പ്രത്യേകവുമായ ഷോപ്പിംഗ് അനുഭവം നൽകുന്ന ‘ബിസ്പോക് സ്യൂട്ട്’ സൗകര്യം, വിവാഹാഭരണങ്ങളുടെ തിരഞ്ഞെടുപ്പ് കൂടുതൽ സൗകര്യപ്രദമാക്കി വ്യക്തിഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ പ്രിവിലേജ്ഡ് വെഡിങ് ലോഞ്ച് എന്നിവയും പുതിയ ഷോറൂമിലെ പ്രത്യേകതകളാണ്.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണുള്ളത്. ഷോറൂമിൽനിന്നും പർച്ചേസ് ചെയ്യുന്ന സ്വർണം, ജെംസ്റ്റോൺ, അൺകട്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനത്തിന്റെ കിഴിവ് ലഭിക്കും. ഡയമണ്ട് ആഭരണങ്ങളിൽ ഡയമണ്ടിന്റെ മൂല്യത്തിൽ 30 ശതമാനത്തിന്റെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക ഉപഭോക്താക്കളുടെ മാറിവരുന്ന താൽപര്യങ്ങൾ പരിഗണിച്ചുള്ള പുതിയ ഡിസൈനുകൾക്കൊപ്പം പരമ്പരാഗത ആഭരണങ്ങളുടെ ശേഖരവും ഷോറൂമിൽ ലഭ്യമാകും. കൂടാതെ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മറ്റു ഷോറൂമുകളിലുള്ള ആഭരണ ശേഖരങ്ങൾ കാണാനും അവ വാങ്ങാനും അവസരമൊരുക്കുന്ന എൻഡ്‌ലെസ് ഐസൽ ഷോപ്പിങ് എക്സ്പീരിയൻസും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

വ്യത്യസ്ത ആഭരണങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾക്കും മലബാർ ഗോൾഡിന്റെ പരിശീലനം ലഭിച്ച വിദഗ്ധ ജീവനക്കാരുടെ സേവനം ഷോറൂമിലുണ്ടാകും. വിശാലമായ വാലറ്റ് പാർക്കിംഗും കൺസിയർജ് സേവനങ്ങളും പുതിയ ഷോറൂമിലെ പ്രത്യേകതകളാണ്.

കേരളത്തിൽ തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങൾക്ക് പുറമെ ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലായി 10 ആഭരണ നിർമ്മാണ യൂണിറ്റുകളാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന് ഇന്ത്യയിലുള്ളത്. ലോകമെമ്പാടുമുള്ള 17 ഓളം നിർമ്മാണ യൂണിറ്റുകളിൽ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, ജെംസ്റ്റോൺ, സിഎൻസി ആഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, ഗോൾഡ് ബാറുകൾ എന്നിവ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. 5,000-ത്തിലധികം പ്രഗത്ഭരായ ശിൽപ്പികളുടെ കരവിരുതിൽ രൂപകൽപ്പന ചെയ്യുന്ന ഓരോ ആഭരണവും ഉത്തരവാദിത്തത്തോടെ നിർമ്മിക്കപ്പെടുന്നവയാണ്. BIS ഹാൾമാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് 21 കർശന ഗുണനിലവാര പരിശോധനകൾക്ക് വിധേയമായാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.  നിലവിൽ 14 രാജ്യങ്ങളിലായി 450-ലധികം ഷോറൂമുകളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിനുള്ളത്.

സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തീകരിച്ച ചരിത്രമാണ് മലബാർ ഗ്രൂപ്പിനുള്ളത്. തുടർച്ചയായ വർഷങ്ങളിൽ അറ്റലാഭത്തിന്റെ 5 ശതമാനം സിഎസ്ആറിലേക്ക് വകയിരുത്തുന്ന മലബാർ ഗ്രൂപ്പ്, ഇതിനോടകം 440 കോടി രൂപയിലധികം വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, പാർപ്പിടം, പരിസ്ഥിതി എന്നീ മേഖലകളിലാണ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയാണ് സിഎസ്ആർ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *