മലപ്പുറം കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളിയിൽ നിന്നും തട്ടികൊണ്ട് പോയ യുവാവിനെ കണ്ടെത്തി. കൊടുവള്ളി സ്വദേശി അനൂസ് റോഷനെ ആണ് അഞ്ച്‌ ദിവസങ്ങൾക്ക് ശേഷം തട്ടികൊണ്ട് പോയ സംഘം തിരികെ വിട്ടത്. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു. വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്‍വാൻ, അനസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശികളായ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *