Home » Blog » kerala Mex » മരണക്കളി വേണ്ട! ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
trains

കോഴിക്കോട് തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. പയ്യോളി സ്വദേശി മുഹമ്മദ് സിനാൻ (17) ആണ് അപകടത്തിൽപ്പെട്ടത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാനെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ട്രെയിനിന് മുകളിലൂടെ കടന്നുപോകുന്ന അതീവ പ്രസരണശേഷിയുള്ള വൈദ്യുത ലൈനിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. സെൽഫി എടുക്കാനുള്ള സാഹസിക ശ്രമത്തിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. റെയിൽവേ ട്രാക്കുകളിലും ട്രെയിനുകൾക്ക് മുകളിലും കയറുന്നത് അപകടമാണെന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നത്.