prakashraj-680x450

ബിജെപിയുടെ വോട്ട് കൊള്ളയിൽ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ”ബ്രസീലിയൻ ജനതാ പാർട്ടിയുടെ വോട്ട് ചോരി…ഒന്ന് ചോദിക്കട്ടെ ഇതാരാണ്?”- എന്ന ചോദ്യവുമായി ബ്രസീലിയൻ മോഡൽ ലാരിസയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് പ്രകാശ് രാജ് ബിജെപിയ്ക്കെതിരെ രം​ഗത്ത് വന്നത്.

‘വോട്ട് കൊള്ള’ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്രസീലിയൻ മോഡലിന്റെ ചിത്രം രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. ബ്രസീലിയൻ മോഡലിന്റേത് ഉൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ച് ഹരിയാനയിൽ കള്ളവോട്ട് നടന്നു എന്നായിരുന്നു രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്

ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് 22 തവണ 10 ബൂത്തുകളിൽ വോട്ട് ചെയ്തതിന്റെ തെളിവുകളും രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു. സരസ്വതി, ഗീത, സീമ, സുമൻ ദേവി, ബിമല, അഞ്ജു, കവിത, കിരൺ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത്, കൽവന്തി, പൂനം, സ്വീറ്റി, സുനിത, അംഗൂരി, ദർശന, മുനേഷ്, സരോജ്, സത്യവതിദേവി, ഗുനിയ തുടങ്ങിയ പേരുകളിലാണ് ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *