Home » Blog » kerala Mex » ബോർഡിംഗ് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ സീറ്റ് ഉടൻ നഷ്ടമാകും; യാത്രക്കാർക്കായി പുതിയ കർശന നിബന്ധനകളുമായി റെയിൽവേ
train22-680x450

ട്രെയിൻ യാത്രക്കാർക്കായി പുതിയ കർശന നിബന്ധനകളുമായി റെയിൽവേ രംഗത്ത്. ഇനി മുതൽ റിസർവേഷൻ ടിക്കറ്റെടുത്ത യാത്രക്കാരൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറേണ്ടതുണ്ട്. മുൻപ് അടുത്ത രണ്ട് സ്റ്റേഷനുകൾ വരെ ഇളവ് ലഭിച്ചിരുന്നുവെങ്കിൽ, പുതിയ നിയമപ്രകാരം നിശ്ചിത സ്റ്റേഷനിൽ യാത്രക്കാരൻ എത്തിയില്ലെങ്കിൽ ആ സീറ്റ് ഉടൻ തന്നെ മറ്റൊരാൾക്ക് അനുവദിക്കും. ടിടിഇമാർക്ക് നൽകിയിട്ടുള്ള ആധുനിക എച്ച്എച്ച്ടി ടാബ്‌ലെറ്റുകൾ വഴി യാത്രക്കാരുടെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ കഴിയുന്നതിനാലാണ് ഇത്രയും വേഗത്തിൽ നടപടിയുണ്ടാകുന്നത്.

യാത്രക്കാരൻ എത്തിയില്ലെന്ന് ടിടിഇ ടാബ്‌ലെറ്റിൽ രേഖപ്പെടുത്തിയാലുടൻ ആ സീറ്റ് വെയിറ്റിംഗ് ലിസ്റ്റിലോ ആർഎസിയിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി കൈമാറും. സീറ്റ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ യാത്രക്കാരന്റെ ഫോണിലേക്ക് എസ്എംഎസ് ലഭിക്കുകയും ചെയ്യും. അതിനാൽ, നിശ്ചയിച്ച സ്റ്റേഷനിൽ നിന്ന് കയറാൻ സാധിക്കില്ലെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോർഡിംഗ് പോയിന്റ് മാറ്റാൻ യാത്രക്കാർ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം സീറ്റ് നഷ്ടപ്പെടുന്നതിനൊപ്പം ടിക്കറ്റ് തുകയും തിരികെ ലഭിക്കില്ലെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുന്നു.