ബോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് അകന്ന് പോകുന്നു:പവന്‍ കല്യാണ്‍

ബോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് അകന്ന് പോകുന്നുവെന്ന് തെലുങ്ക് നടന്‍ പവന്‍ കല്യാണ്‍. ഒരു കാലത്ത് ഹിന്ദി സിനിമയില്‍ ഈ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിഫലിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കോമാളിത്തരമാണ് ബോളിവുഡ് സിനിമകളില്‍ കാണിക്കുന്നതെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. ആര്‍ എസ് എസ് മുഖ പത്രമായ ‘ഓര്‍ഗനൈസര്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വ്യത്യസ്ത തലമുറകളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ കാരണം സിനിമ മേഖല കാലക്രമേണ മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, ഹിന്ദി സിനിമയെ ആഗോളവല്‍ക്കരണം സ്വാധീനിച്ചു. അതിനുശേഷം, ഹിന്ദി സിനിമകളില്‍ സാംസ്‌കാരിക ബന്ധങ്ങളുള്ള കഥാപാത്രങ്ങളില്ല, കോമാളിത്തരം കാണിക്കുന്ന സിനിമകളാണുള്ളത്. എന്നാല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഇന്ത്യന്‍ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. വിനോദ മേഖലയില്‍ വാണിജ്യ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുന്നതിനിടയിലും അവര്‍ ഭാരതീയത കൈവിട്ടിട്ടില്ല. അത് അഭിനന്ദനാര്‍ഹമാണ്,’ പവന്‍ കല്യാണ്‍ പറഞ്ഞു.ഒരു കാലഘട്ടത്തില്‍ ഹിന്ദി സിനിമയില്‍ ഈ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിഫലിച്ചിരുന്നുവെന്നും പവന്‍ കല്യാണ്‍ ചൂണ്ടിക്കാട്ടി. ‘ദംഗല്‍’ പോലുള്ള സിനിമ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണെന്നും പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *