ബീജം ദാനം ചെയ്ത് മാസം ഒരു ലക്ഷത്തിലേറെ സമ്പാദിക്കാം

വന്ധ്യതാ ചികിത്സാരം​ഗം ഇന്ന് വളരെയേറെ പുരോ​ഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച് മുമ്പുണ്ടായിരുന്ന തെറ്റിദ്ധാരണ​കൾ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയിൽ മാത്രമല്ല, വിവാഹം കഴിക്കാതെയും പ്രണയത്തിൽ അകപ്പെടാതെയും ഒരു കുഞ്ഞ് വേണമെന്നുള്ള യുവതികളും ബീജദാതാവിനെ തേടാറുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരു തൊഴിൽമേഖലയായി ബീജദാനം മാറികഴിഞ്ഞു. ബീജദാനം എന്ന തൊഴിൽ മേഖലയെ കുറിച്ച് അമ്പരപ്പിക്കുന്ന ചില വിവരങ്ങളാണ് പങ്കുവെക്കുന്നത്.

ആദ്യകാലങ്ങളിൽ വലിയ പാപമായി കണ്ടിരുന്ന ഒന്നാണ് ബീജദാനം. പിന്നീട് ഒരു സഹായമെന്ന നിലയിൽ ബീജദാനം പ്രചാരത്തിൽ വന്നു. അതിനുശേഷം ഇപ്പോൾ വലിയൊരു വരുമാന മാർ​ഗമായി ഇത് പരിണമിച്ചിരിക്കുന്നു. ചെറിയ പണമല്ല. അത്യാവശ്യം നല്ല വരുമാനമുണ്ടാക്കാൻ ബീജദാനത്തിലൂടെ സാധിക്കും. ഇന്ത്യയിലെ ബീജദാനത്തിന്റെ സാധ്യതകൾ അറിയും മുമ്പ് വിദേശ രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് നോക്കാം..

വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയയിടങ്ങളിൽ ബീജദാനം പൊതുവെ മാന്യമായ ഒരു തൊഴിലായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, അമേരിക്കയിൽ ബീജം ദാനം ചെയ്യുമ്പോൾ 100 ഡോളർ (ഏകദേശം 8,400 രൂപ) വരെ ലഭിക്കുന്നു. കൂടാതെ പ്രതിമാസം 1,500 ഡോളർ (ഏകദേശം 1.26 ലക്ഷം രൂപ) വരെ വരുമാനം നേടാൻ സാദ്ധ്യതയുണ്ട്.

കാലിഫോർണിയയിലെ ബീജ ദാതാക്കൾക്ക് ഒരു സാമ്പിളിൽ നിന്ന് ഏകദേശ 12,600 രൂപ സമ്പാദിക്കാൻ കഴിയും, ശരാശരി പ്രതിമാസ വരുമാനം ഏകദേശം 58,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ്. ആറ് മാസമൊക്കെ ബീജം ദാനം ചെയ്യുന്നവർക്ക് ലക്ഷങ്ങൾ വരുമാനം ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ശമ്പളത്തിനു പുറമേ, ദാതാക്കൾക്ക് പലപ്പോഴും സൗജന്യ ആരോഗ്യ പരിശോധനകൾ, ഫെർട്ടിലിറ്റി പരിശോധനകൾ, ചിലപ്പോൾ വാർഷിക ശാരീരിക പരിശോധനകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്.

ഇന്ത്യയിലേക്ക് വന്നാൽ, ബീജ ബാങ്കുകളും ഫെർട്ടിലിറ്റി ക്ലിനിക്കുകളും ഇപ്പോൾ സജീവമാണ്. ഡൽഹി, മുംബയ്, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ ബീജ ദാനത്തിലൂടെ പ്രതിമാസം 8,000 മുതൽ 15,000 രൂപ വരെ സമ്പാദിക്കുന്ന പുരുഷന്മാരുണ്ട് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഒരു ബീജദാതാവിന് 500 മുതൽ 2000 രൂപ വരെയാണ് കിട്ടുന്നത്. ഒരാൾ ആഴ്ചയിൽ രണ്ടുതവണ ദാനം ചെയ്തു കഴിഞ്ഞാൽ, അവർക്ക് മാസത്തിൽ 4,000 മുതൽ 8,000 രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് ബീജത്തിനും വിലക്കൂടുതലും വിലക്കുറവും എന്നും നമുക്ക് നോക്കാം. ബീജം തെരഞ്ഞെടുക്കുന്ന യുവതികളുടെ ആവശ്യകതയ്ക്കനുസരിച്ചാണ് വില നിർണയിക്കപ്പെടുന്നത്. ബീജത്തിന്റെ ഗുണനിലവാരം, ദാതാവിന്റെ ജോലി, ചർമം, കണ്ണിന്റെ നിറമടക്കമുള്ള ഘടകങ്ങൾ ബീജത്തിന്റെ വില നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. നല്ല ബീജം വേണമെങ്കിൽ അല്പം പണച്ചിലവുണ്ടെന്ന് ചുരുക്കം.

More From Author

Leave a Reply

Your email address will not be published. Required fields are marked *