Home » Blog » kerala Max » ബന്ധന്‍ കോണ്‍ട്ര ഫണ്ട് ആരംഭിച്ച് ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്
12

കൊച്ചി: വൈരുദ്ധ്യാത്മക (കോണ്‍ട്രേറിയന്‍) നിക്ഷേപ തന്ത്രം പിന്തുടരുന്ന ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ബന്ധന്‍ കോണ്‍ട്ര ഫണ്ട് ആരംഭിച്ച് ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്.  ആശങ്കകള്‍, ചാക്രിക വെല്ലുവിളികള്‍, നിലവിലുള്ള വിപണി വികാരം എന്നിവ കാരണം താല്‍ക്കാലികമായി പ്രാധാന്യം കുറഞ്ഞതായി കാണപ്പെടുന്നതും എന്നാല്‍ അടിസ്ഥാനപരമായി കരുത്തുറ്റതുമായ ബിസിനസ്സുകളെ കണ്ടെത്താന്‍ ഈ ഫണ്ട് ശ്രമിക്കുന്നു. കാലക്രമേണ ധാരണകളും അടിസ്ഥാന ഘടകങ്ങളും മെച്ചപ്പെടുന്നതിനനുസരിച്ച് ഇവയ്ക്ക് പുനര്‍-റേറ്റിംഗിനുള്ള സാധ്യതയുണ്ട്.

പുതിയ ഫണ്ട് ഓഫര്‍ ഈ മാസം 10ന് ആരംഭിച്ച് 24ന് അവസാനിക്കും. ബാന്‍ധന്‍ കോണ്‍ട്ര ഫണ്ടില്‍ ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, അല്ലെങ്കില്‍ നേരിട്ട് ഔദ്യോഗിക വെബ്സൈറ്റ് (https://bandhanmutual.com/nfo/bandhan-contra-fund) വഴി നിക്ഷേപം നടത്താം. ദീര്‍ഘകാല നിക്ഷേപ കാഴ്ചപ്പാടും വിപണി ചക്രങ്ങളിലുടനീളം നിക്ഷേപം തുടരാനുള്ള ശേഷിയുമുള്ള നിക്ഷേപകര്‍ക്ക്, മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ഘടകങ്ങളില്‍ നിന്നും വിപണിയിലെ കാര്യക്ഷമതക്കുറവില്‍ നിന്നും ഉടലെടുക്കുന്ന അവസരങ്ങളില്‍ പങ്കാളികളാകാന്‍ ബന്ധന്‍ കോണ്‍ട്ര ഫണ്ട് അനുയോജ്യമായ വഴി തുറന്നു നല്‍കുന്നതായി ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.