Home » Blog » kerala Mex » ബംഗ്ലാദേശിനെ ഒഴിവാക്കിയതിൽ പ്രധിഷേധം: ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടമില്ല; കടുത്ത തീരുമാനവുമായി പാകിസ്ഥാൻ
pak-680x450

രാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാൻ കളിക്കില്ലെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവർത്തിച്ചു. ഇസ്ലാമാബാദിൽ നടന്ന ഫെഡറൽ കാബിനറ്റ് യോഗത്തിലാണ് രാജ്യത്തിന്റെ കടുത്ത നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഫെബ്രുവരി 15-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പിന്മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം എടുത്ത തീരുമാനമാണെന്നും കായികരംഗത്ത് രാഷ്ട്രീയം കലർത്തരുത് എന്നതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ പിന്മാറിയാൽ നിയമപ്രകാരം ഇന്ത്യക്ക് മത്സരത്തിലെ രണ്ട് പോയിന്റുകൾ ലഭിക്കും.

ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ തീരുമാനമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഐസിസിയുടെ നിലപാട് നീതിയുക്തമല്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.

പാകിസ്ഥാന്റെ ഈ തീരുമാനത്തിൽ ഐസിസി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ആഗോള ടൂർണമെന്റിൽ ചില ടീമുകൾക്കെതിരെ മാത്രം കളിക്കില്ലെന്ന തീരുമാനം കായികരംഗത്തെ തുല്യതയ്ക്കും മൂല്യങ്ങൾക്കും നിരക്കാത്തതാണെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. മത്സരത്തിൽ നിന്ന് പിന്മാറിയാൽ ഐസിസിയിൽ നിന്നുള്ള റവന്യൂ വിഹിതം കുറയുന്നതടക്കമുള്ള കടുത്ത പ്രത്യാഘാതങ്ങൾ പാകിസ്ഥാൻ നേരിടേണ്ടി വരും. കൂടാതെ, സംപ്രേക്ഷണാവകാശമുള്ള കമ്പനികളിൽ നിന്നുള്ള നിയമനടപടികൾക്കും ഭാവിയിൽ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.

/**for adding 05-02-2026*/