ഇന്ത്യയ്ക്ക് പിന്നാലെ ബംഗ്ലദേശിനുള്ള തീരുവയും കുറച്ച് അമേരിക്ക. ബംഗ്ലദേശിൽ നിന്നുള്ള ചില തുണിത്തരങ്ങളുടെ കയറ്റുമതി തീരുവ രഹിതമാക്കും. നിലവിൽ ബംഗ്ലാദേശിനുള്ള തീരുവ 20 ശതമാനമായിരുന്നത് ഒരു ശതമാനം കുറച്ച് 19 ശതമാനമാക്കിയിട്ടുണ്ട്. ഇന്ത്യ – യുഎസ് കരാറിന് പിന്നാലെ തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശ്, അമേരിക്കയെ സമീപിക്കുകയായിരുന്നു. ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കിനിൽക്കേയാണ് നിർണായക നീക്കം.
ഇതോടെ, ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഏതാണ്ട് ഒരേ നിരക്കിലുള്ള തീരുവയായി. ഇന്ത്യയ്ക്ക് 18 ശതമാനമാണ് യുഎസ് തീരുവ ചുമത്തിയിരിക്കുന്നത്. ബംഗ്ലദേശിനു മേലുള്ള തീരുവ കുറച്ചത് ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.
