ഫോൺ ഉപയോഗിക്കുന്നില്ലെങ്കിലും, മൊബൈൽ ഡാറ്റ തീർന്നുപോകുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. ഡാറ്റാ പായ്ക്കുകൾ റീചാർജ് ചെയ്ത് വെറുതെ കളയുന്ന ഈ പ്രവണതയ്ക്ക് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നത് ബാക്ക്ഗ്രൗണ്ടിൽ ഓടുന്ന ആപ്പുകളും സിസ്റ്റം അപ്ഡേറ്റുകളുമാണ്. നെറ്റ്‌വർക്ക് പൂർണ്ണമായും ഓഫ് ചെയ്യാതെ ഡാറ്റ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
ആദ്യവഴി, ആപ്പുകള്‍ ഓട്ടോ അപ്‌ഡേഷന്‍ ചെയ്യുന്നത് തടയുകയാണ്. അതിനായി സെറ്റിങ്‌സില്‍ പോയി വൈഫൈയുമായി കണക്ട് ആയിരിക്കുമ്പോള്‍ മാത്രം ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഒപ്ഷന്‍ ഓണ്‍ ചെയ്ത് ഇടണം. ഇത് മൊബൈല്‍ ഡേറ്റ തീര്‍ന്നുപോകാതെ സംരക്ഷിക്കുമെന്ന് മാത്രമല്ല വൈഫൈയുമായി കണക്ടായിരിക്കുമ്പോള്‍ വേഗത്തില്‍ ആപ്പ് അപ്‌ഡേഷന്‍ നടക്കാനും സഹായിക്കും.
ഫോണിലെ പല ആപ്പുകളും നെറ്റുമായി കണക്ടഡായിരിക്കും. കാലാവസ്ഥ ആപ്പുകള്‍, സോഷ്യല്‍ മീഡിയ ആപ്പുകള്‍, ഇമെയില്‍ എന്നിവയെല്ലാം. ഇത് ഡേറ്റ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഇത്തരം ആപ്പുകള്‍ ഡേറ്റ ഉപയോഗിക്കുന്നത് സെറ്റിങ്‌സില്‍ പോയി ഓഫ് ചെയ്യാനായി സാധിക്കും. ഹൈ ക്വാളിറ്റി വീഡിയോ ഓട്ടോമാറ്റിക്കായി പല ആപ്പുകളും പ്ലേ ചെയ്‌തേക്കാം. ഇതിന് നല്ല ഡേറ്റ വേണ്ടിവരും. ഇന്റര്‍നെറ്റ് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അറിയുന്നവരാണെങ്കില്‍ വീഡിയോ ക്വാളിറ്റി 480p ആയി സെറ്റ് ചെയ്തിട്ടുണ്ടാകും. വീഡിയോ ക്വാളിറ്റി നമുക്ക് ഇഷ്ടപ്രകാരം മാറ്റാവുന്നതാണ്. ഡേറ്റ സേവര്‍ മോഡ് ഫോണില്‍ നിങ്ങള്‍ക്ക് സജീവമാക്കാനായി സാധിക്കും. ഇത് അനാവശ്യമായി ആപ്പുകള്‍ ഡേറ്റ ഉപയോഗിക്കുന്നത് തടയും. ക്രോം ബ്രൗസറിലും ഡേറ്റ സേവിങ് ഫീച്ചര്‍ ഉണ്ട്. ഇത് നിങ്ങളുടെ വെബ് പേജ് ലൈറ്റര്‍ ലോഡിങ്ങിന് സഹായിക്കും. വൈഫൈ ലഭിക്കുന്ന സ്ഥലത്താണ് ഉള്ളതെങ്കില്‍ വൈഫൈ ഉപയോഗിക്കാവുന്നതാണ്. വീഡിയോ കോള്‍, സിനിമ കാണുക, വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നിവയെല്ലാം വൈഫൈയില്‍ ചെയ്യുന്നതാണ് നല്ലത്. ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ഡേറ്റ സേവ് ചെയ്യാം.
