ഫാറ്റി ലിവർ രോഗികളാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ പച്ചയ്ക്ക് കഴിക്കാൻ വരട്ടെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

കരളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന രോഗമാണ്‌ ഫാറ്റി ലിവര്‍. പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ്‌ മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിന്റെ പേര്‌. അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ഉപാപചയ തകരാറുകള്‍ എന്നിവ മൂലം ഇത്‌ ഉണ്ടാകാം. ലോകജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക്‌ നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ ഉണ്ട്‌. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്കെന്ന കണക്കില്‍ ഈ രോഗമുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു.

വളരെ നിശ്ശബ്ദമായി പുരോഗമിക്കുന്ന ഈ രോഗം കരളിന്‌ കാര്യമായ തകരാറുകള്‍ വന്ന്‌ തുടങ്ങുമ്പോള്‍ മാത്രമാണ്‌ പുറത്തേക്ക്‌ ലക്ഷണങ്ങള്‍ പ്രകടമാക്കുക. അതിനാൽ ഭക്ഷണ കാര്യത്തിൽ ഫാറ്റി ലിവര്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഫാറ്റി ലിവര്‍ രോഗികള്‍ പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇവയാണ്.

1. പച്ച തക്കാളി

പച്ച തക്കാളി ആരോഗ്യത്തിന് നല്ലതാണോ? കഴിക്കേണ്ടത് എന്തുകൊണ്ട്?

പച്ച തക്കാളിയിൽ സോളനൈൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ വലിയ അളവിൽ പ്രകോപിപ്പിക്കും. തക്കാളി പാചകം ചെയ്യുന്നത് ഈ സംയുക്തങ്ങൾ കുറയ്ക്കാനും കരളിനെ മൃദുവാക്കാനും സഹായിക്കും. അതിനാല്‍ ഫാറ്റി ലിവര്‍ രോഗികള്‍ പച്ച തക്കാളി കഴിക്കരുത്, പകരം ഇവ വേവിച്ച് കഴിക്കുക.

2. വെള്ളരിക്ക

വെള്ളരിക്ക ഇങ്ങനെ കഴിക്കരുത്! വമ്പൻ പണി കിട്ടും

ഉയർന്ന ജലാംശം ഉള്ളതിനാല്‍ പച്ച വെള്ളരിക്ക ചിലപ്പോൾ ദഹനപ്രശ്നങ്ങൾക്കും മറ്റും കാരണമാകും. പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗികള്‍ വെള്ളരിക്ക പാകം ചെയ്ത് കഴിക്കുന്നതാകും നല്ലത്.

3. പനീര്‍

ദിവസവും പനീര്‍ കഴിച്ചോളൂ, വാര്‍ദ്ധക്യം വഴി

ഫാറ്റി ലിവർ രോഗികള്‍ പനീരും പാചകം ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

4. പാലക് ചീര

പാലക് ചീര പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍,

പച്ച പാലക് ചീരയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന അളവിൽ കഴിക്കുന്നത് വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും കരളിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

5. വെള്ളക്കടല

വെള്ളക്കടലയിൽ ഒളിഞ്ഞിരിക്കും ഈ ആരോഗ്യ ഗുണങ്ങൾ –

വെള്ളക്കടലയും വേവിച്ച് കഴിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *