ഫാമിലി എന്റർടെയ്‌നർ ‘മഹാറാണി’ ഒ.ടി.ടിയിലേക്ക്

തിയറ്റർ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞ് റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിച്ച ഫാമിലി എന്റർടെയ്‌നർ ‘മഹാറാണി’ ഒ.ടി.ടിയിലേക്ക്. ചിത്രം ഉടൻ മനോരമ മാക്സിൽ സ്ട്രീം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2023 നവംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്. നേരത്തെ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് വൈകുകയായിരുന്നു.

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം മനോരമ മാക്സ് സ്വന്തമാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ജൂലൈ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ മുതൽ ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ട് വ്യക്തികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമായി മാറുന്നതും മറ്റുമാണ് ഇതിവൃത്തം. ജി മാർത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *