തിരുവനന്തപുരം: പ്രളയ ദുരിതത്തിൻ്റെ കണക്കുകളിൽ പിഴവ് പറ്റിയെന്ന് സമ്മതിച്ച് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. കിട്ടിയ വിവരങ്ങളെല്ലാം അറിയിച്ചു. വ്യത്യാസം വന്നു എന്നത് സത്യം. കലക്ടർമാർ മുങ്ങി മരണത്തെ കുറിച്ച് വിവരം തന്നപ്പോൾ വ്യത്യാസം ഉണ്ടായി എന്നും മന്ത്രി വിശദീകരണം നൽകി.
മുന്നറിയിപ്പിൻ്റെ ഉത്തരവാദിത്വം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണ്. ആറന്മുളയിലെ പരാതികൾ പരിഹരിച്ചുവെന്നും അനിൽ കുമാർ പറഞ്ഞു.
