Home » Blog » kerala Max » പ്രളയത്തെ അതിജീവിച്ച് 97കാരി ഗുണ മായ ബൊഹറ; വൈറലായി വീഡിയോ
nepal-woman

കാഠ്മണ്ഡു: പ്രളയത്തെ തുടര്‍ന്ന് നേപ്പാള്‍ ദുരന്ത ഭൂമിയായപ്പോള്‍ പ്രതീക്ഷയാകുകയാണ് ഗുണ മായ ബൊഹറ എന്ന 97കാരി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കും ചെളിക്കും മണ്ണിനുമടിയില്‍ കുടുങ്ങിക്കിടന്ന ഗുണയെ രക്ഷാപ്രവര്‍ത്തകര്‍ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ജെസിബിയുടെ മുന്‍ഭാഗത്ത് ഇരുന്ന് ഗുണ, പ്രളയ ഭൂമിയില്‍ നിന്ന് കരകയറുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഒരു കെയര്‍ ഹോമിലായിരുന്നു ഗുണ താമസിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് ഗുണ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു. ഗുണയ്‌ക്കൊപ്പം കെയര്‍ ഹോമില്‍ താമസിച്ചിരുന്നവരും ചെളിയിലും മണ്ണിലും മൂടി. വിവരം അറിഞ്ഞ് ഗുണയുടെ ബന്ധുക്കള്‍ അവിടേയ്ക്ക് എത്തി. നാല് മണിക്കൂറോളമെടുത്താണ് നേപ്പാള്‍ ആര്‍മി സംഘവും പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഗുണയെ രക്ഷപ്പെടുത്തിയത്. ഗുണയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുണയ്ക്ക് കാര്യമായ പരിക്കുകളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം പ്രളയത്തില്‍ മരിച്ച 676 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂവായിരത്തോളം പേര്‍ ഇപ്പോഴും കാണാമറയത്താണ്. ഇതില്‍ മുന്നൂറോളം പേര്‍ ഇന്ത്യക്കാരാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നേപ്പാളിൽ മിന്നല്‍ പ്രളയമുണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *