Home » Blog » Kerala » പ്രതിപക്ഷ ഉപനേതാവ് പദവി : സിപിഎം-സിപിഐ തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു ; കേരളാ കോൺഗ്രസ് (എം)
23

തൃശ്ശൂര്‍: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഎം-സിപിഐ തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് കേരളാ കോൺഗ്രസ്. ഉപനേതൃപദവി വിവാദത്തിൽ സമവായ നിർദ്ദേശങ്ങൾ ഒരുവശത്തുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ചർച്ചകളെത്തിയിട്ടില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

പ്രശ്നപരിഹാര ചർച്ചയാകാമെന്ന് പറയുന്ന ബിനോയ് വിശ്വം, ത്യാഗം ചെയ്യുന്നത് കൊണ്ടാണ് ഇടതുമുന്നണിയിൽ സിപിഐ തുടരുന്നതെന്നും ഓർമ്മിപ്പിച്ചു. ദേശീയ നേതൃത്വം ഇടപെട്ടുണ്ടാക്കിയ ശുപാർശയിൽ തുടർ നിലപാടും അതിൽ വ്യക്തതയും വരുത്തേണ്ടത് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. തുറന്ന ചർച്ചകൾക്ക് സിപിഐ സന്നദ്ധമെന്നാണ് ബിനോയ് വിശ്വം അറിയിക്കുന്നത്.

അതേസമയം, ഘടകക്ഷി മുറുമുറുപ്പ് തുടരുകയാണ്. മുന്നണി പ്രവർത്തനത്തേയും പ്രതിപക്ഷ ഇടപെടലിനേയും ബാധിക്കുന്ന പ്രശ്നത്തിൽ കേരള കോൺഗ്രസിന് പരസ്യ വിയോജിപ്പാണ്. അതൃപ്തി ജോസ് കെ മാണി ആവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *