പോലീസിനെ വെല്ലുവിളിച്ച് റീൽ എടുത്തു; 9 യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

കാസർകോട്: പോലീസിനെ വെല്ലുവിളിച്ച് റീൽ എടുത്ത് പ്രചരിപ്പിച്ച 9 യുവാക്കൾക്കെതിരെ കേസ്. കാസർകോട് കുമ്പളയിലായിരുന്നു സംഭവം. കുമ്പള ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായ സംഭവത്തിൽ യുവാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു യുവാക്കളുടെ റീൽ ചിത്രീകരണം. വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്. എന്നാൽ നിയമസംവിധത്തെ വെല്ലുവിളിച്ചതിനും ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനും ഇപ്പോഴാണ് ശരിക്കും യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *