Home » Blog » Kerala » ”പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമായി, സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല” ; ചാനൽ റെയ്‌ഡിൽ വിശദീകരണവുമായി വി ഡി സതീശൻ
6

കൊച്ചി: റിപ്പോർട്ടർ ഓഫീസിലെ പരിശോധന അന്വേഷണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംപ്രേഷണം തടസപ്പെട്ടതായി അറിയില്ലെന്നും പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പറഞ്ഞു. താൻ സംഭവം അറിഞ്ഞത് ചാനലിലൂടെയാണ്. ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് അടക്കം അന്വേഷണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം റെയ്ഡിൽ വിശദീകരണവുമായി എസ്ഐടിയും രം​ഗത്ത് വന്നിരുന്നു. തട്ടിപ്പിൽ കമ്പനിയും പ്രതിയെന്നാണ് എസ്ഐ‌ടി പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കളമശ്ശേരി ഓഫിസ് വിലാസത്തിലാണ്. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് ഓഫിസിൽ എത്തിയത്. ബിനാമി ഇടപാടുകൾ തെളിഞ്ഞിട്ടുണ്ട്. കേസിന്റെ ഭാഗമായി ഈ രേഖകൾ കണ്ടെടുക്കണം. ചാനൽ ഡെസ്കിന്റെ പ്രവർത്തനം തടഞ്ഞിട്ടില്ലെന്നും എസ്ഐടി വിശദീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *