Home » Blog » Cinema » പൃഥ്വിരാജ്, മോഹൻലാൽ, ടോവിനോ എന്നിവരുടെ മാസ്സ് പഞ്ചുമായി “ഖലീഫ”യുടെ സക്സസ് ടീസർ
1

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ 40 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്നു. ചിത്രത്തിന്റെ സക്സസ് പ്രോമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാൽ, ടോവിനോ തോമസ് എന്നിവരുടെ കഥാപാത്രങ്ങളെയും പുതിയ ടീസറിൽ കാണാം. ഈ വർഷത്തെ ഓണം റിലീസായി എത്തിയ ഖലീഫ വ്യാജ പ്രചരണങ്ങളെ പിന്തള്ളി മികച്ച പിന്തുണ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. ഫാമിലി – ആക്ഷൻ എന്റെർറ്റൈനെർ എന്ന നിലവിൽ പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ചിത്രം ബുക്കിങ്ങിൽ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യുടെ പ്രഖ്യാപനം റിലീസ് ദിവസം തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. പൃഥ്വിരാജിൻ്റെ മാസ്സും ആക്ഷനും പഞ്ച് ഡയലോഗും ജേക്സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ഖലീഫയുടെ ഹൈലൈറ്റ്‌സാണ്. പൃഥ്വിരാജിൻ്റെ വ്യത്യസ്ത ലുക്കും മോഹൻലാൽ, സൗബിൻ ഷഹീർ, ടോവിനോ തോമസ് എന്നിവരുടെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ സിനിമ തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിൻ്റെ ട്രേഡ്മാ‍ർക്ക് മാസ്സ് പാക്കേജ് സംവിധാനവും ചേ‍ർന്നതോടെ സിനിമ ബോക്സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജോമോൻ.ടി.ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിറ്റിങ്ങും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ നി‍ർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥയും നി‍ർമ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ വാസുദേവൻ, മാസ്റ്റർ നഫാഷ്, സുരേഷ് ഒബ്‌റോയ്, മോഹൻ ശർമ്മ, സുധീർ കരമന, നിസ്താർ സേട്ട്, ജെയിംസ് ഏലിയ, ജോൺ വിജയ്, മെർലെറ്റ് ആൻ തോമസ് തുടങ്ങിയ വൻതാരനിരയും ഖലീഫയിലുണ്ട്.

ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം:  ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ:  യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്:  പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത് സേവ്യർ.

Leave a Reply

Your email address will not be published. Required fields are marked *