പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്തി

എറണാകുളം പിറവത്ത് നിന്ന് കാണാതായ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നും കുട്ടി വീട്ടിലേക്ക് വിളിക്കുകയായിരുന്നു. പാലക്കാടുള്ള ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അർജുനെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്റെ മകനാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *