കോട്ടയം: പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 19ന് നടക്കും. യുഡിഎഫ് നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസത്തെ തുടർന്ന് പുറത്തായ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.
വനിതാ സംവരണമാണ് അധ്യക്ഷ സ്ഥാനം. കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട 4 വിമത കൗൺസിലർമാരും നഗരസഭാ ഉപാധ്യക്ഷ മായാ രാഹുലും അടങ്ങുന്ന അഞ്ചംഗ സംഘം നിർദേശിക്കുന്ന ആരെയും അനൂകൂലിക്കുമെന്ന നിലപാടിലാണ് എൽഡിഎഫ്. ഉപാധ്യക്ഷ മായാ രാഹുൽ, കോൺഗ്രസ് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യു എന്നിവരിൽ ഒരാൾ അധ്യക്ഷയാകാനാണു സാധ്യത.
