Home » Blog » Kerala » കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
9

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി. പാറയുടെ ചെരുവിലായി മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെത്തിയത്. ഉൾവനത്തിൽ പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.

ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോ​ഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു. ജൂൺ മാസം അവസാനമായിരുന്നു ഊര് മൂപ്പൻ മോഹൻദാസ് കാട് കയറിയത്.

കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് എത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മോഹൻ ദാസ് കാട് കയറിയതെന്ന് വീട്ടുകാർ പറയുന്നു.