പാലായിൽ കാറിടിച്ച് 55വയസുകാരന് ദാരുണാന്ത്യം

കോട്ടയം: പാലായിൽ കാറിടിച്ച് മധ്യവയസ്‌കൻ മരിച്ചു. പാല പൂവരണിയിലായിരുന്നു സംഭവം. വെള്ളിയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി(55) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. പൊൻകുന്നം ഭാഗത്ത് നിന്ന് വന്ന കാർ ജോർജിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇയാളെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പാല 12-ാം മൈലിൽ പ്രവർത്തിക്കുന്ന മില്ലിലെ ജീവനക്കാരനാണ് ജോർജ് വർക്കി. സംഭവസ്ഥലത്ത് പാലാ പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *