പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു ഇന്ത്യൻ യൂട്യൂബർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു ഇന്ത്യൻ യൂട്യൂബർ കൂടി അറസ്റ്റിൽ. പഞ്ചാബിലെ രൂപ്‌നഗർ സ്വദേശി ജാൻ മഹൽ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിംഗാണ് അറസ്റ്റിലായത്. ഇയാൾ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷുമായും, നേരത്തെ പിടിയിലായ ഇന്ത്യൻ യൂടൂബർ ജ്യോതി മൽഹോത്രയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.

യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായ ശേഷം ഇയാൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തി. 3 തവണ പാകിസ്താൻ സന്ദർശിച്ച ഇയാൾ, പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ദില്ലിയിൽ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു.

ഇന്നലെയും പാക്കിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തിയ ഒരാൾ പിടിയിലായിരുന്നു. ഗഗൻദീപ് സിങ്ങിനെയാണ് തൻതരണിൽ നിന്നും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളടക്കം ഇയാൾ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകിയെനാണ് കേസ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *