Home » Blog » Kerala » പയ്യന്നൂരിലെ സിപിഎം യോഗത്തിൽ പ്രകോപനപരമായ പ്രസംഗം; ഷെഡ് മാത്രമല്ല അടിയിലുള്ളതും തകർക്കുമെന്ന് കെ.കെ. രാഗേഷ്
images (61)

പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ഷെഡ് കത്തിച്ച സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കവേ, ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് പ്രഖ്യാപിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയാണെന്ന് വരുത്തിതീർക്കാതിരിക്കാനാണ് പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, പയ്യന്നൂരിൽ സി.പി.എം മനഃപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.

 

തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ ഉൾപ്പെടെ 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും സി.പി.എം പ്രതികളെ പരോക്ഷമായി സംരക്ഷിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. അതേസമയം, പയ്യന്നൂരിൽ സമാധാനം പുലരാൻ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച അദ്ദേഹം, താൻ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്നും സ്വതന്ത്രനായാണെന്നും ആവർത്തിച്ചു.